Saturday 18 May 2013


ആകാശം മുട്ടുന്ന  ഒരു കുന്നിന്റ്റെ മുകളിൽ,
അസ്തമിച്ചു കൊണ്ടിരിക്കുന്ന സുര്യൻ ,
ഒരിലപൊലുമില്ലതെ വറ്റിവരണ്ടു നില്ക്കുന്ന ഒരു വൃക്ഷം,
ആ വൃക്ഷച്ചുവട്ടിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ-
ഒരു പെണ്‍കുട്ടി....
കരഞ്ഞു കലങ്ങി രക്തം വറ്റിയ കണ്ണുകൾ....,
പൊടുന്നനെ വെള്ളുത്ത വസ്ത്രങ്ങ ള ണിഞ്ഞ ഒരു മാലാഖ-
പ്രത്യക്ഷപ്പെട്ടു ,കൈകളിൽ ഒരു വെള്ളുത്ത പഞ്ഞിക്കെട്ടുമായി ..,
തൻറെ  വിറയാർന്ന കൈകളാൽ അവൾ ആ പഞ്ഞികെട്ട് ഏറ്റുവാങ്ങി...
അപോഴേക്കും നേരം പരപരാന്നു വെള്ളുതിരുന്നു..
ശൂന്യതയുടെ അ ഗാത ഗരതതില്ലേക്ക് മറഞ്ഞ സുര്യൻ -
വജ്രശോഭയാൽ ഉയർത്തെഴുനെട്ടിരുന്നു...,

      എൻറെ കൈകളില്ലേക്ക് ,എൻറെ ജീവിതത്തിന്റെ നിത്യ
പ്രകാശമായി ആ മാലാഖ തന്ന പഞ്ഞികെട്ടാണ്
എൻറെ കുഞ്ഞ്....    എൻറെ ജീവിതത്തിലെ കെടാവിളക്ക്....
അന്നാണ്‌ അവൻ ജനിച്ചത്‌ ..എൻറെ  ഉദരത്തിലല്ല  ആത്മാവിൽ.....

It's dedicated to my Son 'Tarun'.....

                                                                                              അനു....





                                                                                   

Wednesday 20 February 2013


അതൊരു യാത്രയായിരുന്നു ..
നിസ്വര്‍തമായ പ്രണയത്തില്ലേക്കുള്ള യാത്ര .
അവനെയും പ്രദ്ധീഷിച്ചു-
നക്ഷത്രങ്ങള്‍ പൂത്തിരി-
കത്തിച്ചിരുന്ന നിലാവുള്ള -
രാത്രികളില്‍........*........... .
മനോഹരമായ യാത്ര....
പ്രണയത്തില്ലേക്കുള്ള അവളുടെ,
 ആദ്യ യാത്ര.....