Friday 27 February 2015

എന്റെ മഞ്ഞുതുള്ളി....,

                         ഇതൊരു സമർപണം ആണ് ..,ഒരുപാടു  നാളായി  മനസ്സിൽ നീറി  കിടക്കുന്ന  കുട്ടിത്തം മാറാത്ത ഒരു പെണ്‍കുട്ടിയുടെ മുഖം ഉണ്ട് .കൃത്യമായി പറഞ്ഞാൽ എന്റെ കോളേജ് കാലഘട്ടങ്ങളിൽ.അവളെ കുറിച്ച്  എഴുതി തുടങ്ങി പാതി വഴിയിൽ അവസാനിപിച്ച  notebook തിരഞ്ഞു പിടിക്കാൻ കഴിഞ്ഞില്ല . അവൾ ഈ കാലഘട്ടത്തിന്റെ സന്തതി അല്ല,നമ്മളിൽ പലരും അറപ്പോടെയോ,വെറുപ്പോടെയോ,അല്ലെങ്കിൽ മോഷ്ടാക്കൾ എന്നുപറഞ്ഞു  മാറ്റി നിർത്തുന്ന ഒരു മറുനാടൻ പെണ്‍കുട്ടി.അതിൽ പലരും വ്യഭിചാരം കുലത്തൊഴിൽ ആക്കിയവർ.

                 കഥകൾ കേൾക്കുന്നത്  എനിക്ക് ഒരുപാടു ഇഷ്ടമാണ് .അന്ന് ഒരു ഉച്ച നേരം വീടിൻറെ ഉമ്മറത്ത്‌ അമൂമ്മയോടൊപ്പം പഴംകഥകൾ കേട്ടിരിക്കുമ്പോൾ ,പാറിപറന്ന എണ്ണവറ്റിയ  മുടിയോടെ ,വെള്ളാരം കണ്ണുകളുള്ള ,സാമാന്യം വെളുത്തു ഉരുണ്ട ഒരു പെണ്‍കുട്ടി ദയനീയതയോടെ മുറ്റത്തേക്ക് കടന്നു വരുന്നു.വെയിലിന്റെ കാഠിന്യം അവളെ വല്ലാതെ പരവശയാക്കിയിരിക്കുന്നു.അമ്മൂമ്മ ആ ഇളം തിണ്ണയിൽ ഇരിക്കാൻ അവളോട്‌ ആഗ്യം കാണിച്ചു .ഞാൻ വേഗം ഒരു മുന്ത വെള്ളം കൊണ്ടുവന്നു കൊടുത്തു .അവളുടെ വെള്ളാരം കണ്ണുകൾ നന്ദി പറയുന്നുണ്ടായിരുന്നു .



പെട്ടെന്നാണ് അവളുടെ തുണിസഞ്ചിയിൽനിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ...,വെളുത്തു അഴുക്കുപുരണ്ട സുന്ദരനായ ആണ്‍കുട്ടി ,ഒരു 9 മാസം പ്രായം വരും .അമ്മൂമ്മക്ക്‌ സംശയം ആയി ഈ കുഞ്ഞിനെ ഇവൾമോഷ്ടിച്ചതാണോ എന്നു .ആര്ത്തിയോടെ ഒരു മൊന്ത വെള്ളം ഒരുവിധം കുടിച്ചിട്ട് അവൾ കുഞ്ഞിനെ എടുത്തു മുലയൂട്ടാൻ തുടങ്ങി.അമ്മൂമ്മയും ഞാനും ഞെട്ടലോടെ പരസ്പരം നോക്കി .കേവലം ഒരു പതുപതിനാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടിത്തം മുഖത്ത് നിന്നും മായാത്ത ഒരു പെണ്‍കുട്ടി ഒരു കുഞ്ഞിനു ജന്മം കൊടുക്കുക...,പകലന്തിയോളം ഭിക്ഷ എടുക്കുക്ക..,രണ്ടു നിമിഷത്തോളം ഞങ്ങൾ പരസ്പരം മിണ്ടിയില്ല..അവൾക്കു ആഹാരം കൊടുത്തു ,കുറച്ചു മാത്രം കഴിച്ചു ബാക്കി പൊതിഞ്ഞു നല്കാൻ അപേക്ഷിച്ചു.കുറച്ചു നാൾ വടക്കേ ഇന്ത്യയിൽ ആയിരുന്നകൊണ്ട് അവളുടെ ഭാഷ ഏറെ കുറെ അമ്മൂമ്മക്ക്‌ മനസ്സിലായിരുന്നു .

                  അവളുടെ അച്ഛൻ അവളുടെ ചെറുപ്പത്തിലെ മരിച്ചിരുന്നു ,എങ്കിലും മിട്ടായി പൊതിയുമായി  അച്ഛൻ വരുന്നതും നോക്കി പടിവാതിലിൽ നിന്നിരുന്നത്  ഹൃദയം പൊട്ടുന്ന വേദനയിലും ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു ഫലിപ്പിച്ചു.പിന്നീടു അമ്മയും ,അവളും പരസഹായം ഇല്ലാതെ ഉള്ള ജീവിതം ദുരിതം  ആയിരുന്നു ഒന്നുരണ്ടു വര്ഷങ്ങള്ക്ക് മുൻപ് അമ്മ മറ്റൊരാളെ വിവാഹം ചെയ്യ്തു .വലിയ വീടുകളില ചെന്ന് തുണികള്  ശേഖരിച്ചു ഇസ്തിരി ഇട്ടു കൊടുക്കുന്ന ജോലി ആയിരുന്നു അമ്മയുടെത്.

                  അധികം താമസിയാതെ രണ്ടാനച്ചനിലെ മൃഗം അവളുടെ വളരുന്ന ശരീരത്തെ ഉന്നം വെച്ചു.ഒരിക്കൽ അയാളുടെ കൈയ്യിൽ നിന്നും കുതറി മാറി അവൾ ഓടി ,തന്നെ എന്താണുചെയ്യ്തതെന്നു മനസ്സില്ലാക്കാൻ അവൾക്കു പറ്റുന്നില്ലായിരുന്നു....അമ്മയോടു പറഞ്ഞാൽ തന്നെയും അമ്മയെയും കൊല്ലുമെന്ന് അയാൾ ഭീഷണി പെടുത്തി.വീടിൻറെ അടുത്തെ ഒറ്റമരം ഉള്ള ആ കുന്നിന്മുകളിൽ അമ്മ വരുന്നതും കാത്തു നിന്നു.ദൂരെ അമ്മയുടെ നിഴൽ കണ്ടപ്പോൾ ഓടിച്ചെന്നു വട്ടം കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു.അതുപറയുമ്പോൾ അവളുടെ കവില്തട്ഗളിൽ കണ്ണുനീർ വന്നു നിറയുന്നുണ്ടായിരുന്നു .എന്റെ കണ്ണുനീർ മറച്ചു വെക്കാൻ ഞാൻ ഒരുപാടു പാട്പെട്ടു.ഭയത്തോടെ അല്ലാതെ ആ വീട്ടിൽ കഴിയുക അവൾക്കു ദുസ്സഹം ആയി .പിന്നീടു ഒരുദിവസ്സം ഓടി രക്ഷപെടാൻ കഴിയാത്ത വിധം അയാൾ അവളെ കീഴ്പെടുത്തി .അന്ന് ജോലി കഴിഞ്ഞുവന്ന അമ്മ കീരിപറിഞ്ഞ ഉടുപ്പുമായി ,ശരീരത്തിൽ ചോരതുള്ളികളുമായി പിചിചീന്തപെട്ട  തന്റെ പോന്നു മോളെ ആണു കണ്ടത് .മോളെ വാരിയെടുത്തു നെഞ്ച് പൊട്ടി  ആ അമ്മ കരഞ്ഞു ,ഒരു പെണ്‍കുഞ്ഞിനു ജന്മം കൊടുത്ത തന്റെ ഗർഭപാത്രത്തെ ശപിച്ചു .കുറച്ചു ദിവസ്സങ്ങൾ ആ അമ്മ മകൾക്കുകാവൽ ഇരുന്നു .ഒടുക്കം അവർ ഒരുതീരുമാനം എടുത്തു ജനിച്ചു വളർന്ന ആ നാട് ഉപേക്ഷിച്ചു പോകാൻ.

              അയാൾ ജോലിക്കുപോയ ഒരു ദിവസ്സം അത്യാവശ്യം തുണികൾ മാത്രം എടുത്തു എവിടെക്കെന്നറിയാത്ത ഒരു ട്രെയിനിൽ കയറി ഇരുന്നു.അവൾ വളരെ ക്ഷീണിത ആയിരുന്നു.കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാംഎന്നു  പറഞ്ഞു അമ്മ പുറതെക്കിരംഗി.ഉറങ്ങിപോയതുകൊണ്ട്  ട്രെയിൻ നീങ്ങിയത് അവൾ അറിഞ്ഞില്ല .എവിടെയോ ട്രെയിൻ നിർത്തിയപ്പോൾ അമ്മയെ വിളിച്ചു അലമുരയിട്ടുകരഞ്ഞു അവിടം ആകെ അവൾ ഓടി നടന്നു.പിന്നീടു വെടനയോടെ ആ സത്യം മനസ്സില്ലാക്കി ,രണ്ടാനച്ചനോടൊപ്പം ഉള്ള  ജീവിതത്തിനായി അമ്മ തന്നെ ആ ട്രെയിനിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന്.

          നിസ്സഹായതയിലും സ്വസ്ഥമായ രാത്രികൾ ആ അമ്മക്ക് അന്ന്യം നിന്നു പോയിരിക്കും എന്ന് എനിക്കറിയാം.

              ഭിക്ഷടനവും ,പല ചെറിയ ജോലികൾ ചെയ്യ്തും  വിശപ്പടക്കി .ശരീരം വളരുന്നതിനൊപ്പം  ഈ  ലോകത്തിലെ സുരക്ഷിതത്വം ഇല്ലായ്മ അവളെ വേട്ടയാടി.അങ്ങിനെ ഏതോ ഒരു പകൽമാന്യനിൽ നിന്നും കിട്ടിയതാണ് ഈ കുഞ്ഞ്.മാറോടു ചേർത്ത് കൊണ്ട് അവൾ നടക്കുന്ന അവളുടെ കുഞ്ഞ് .ഇപ്പോൾ അവൾക്കു ഒരു ജോലി ഉണ്ട് സമൂഹം കല്പിച്ചു കൊടുത്ത ഒരു ജോലി .വേശ്യാവൃത്തി .പകൽ ഭിക്ഷടനവും ,രാത്രി വേശ്യാവൃത്തിയും.
             ഇവളെ ഓർക്കുമ്പോൾ  Aarne Thomsan  ന്റെ, "Mother killed me ,Father ate me " എന്ന folktale മനസ്സിലൂടെ കടന്നു പോകാറുണ്ട് .അവളിലെ പെണ്ണിന്റെ മരണം തന്നെ ആയിരുന്നു അത് .
                " When candles are off every  ladies are beautiful "   എന്ന് ആരോ പറഞ്ഞു എവിടെയോ വായിച്ചിട്ടുണ്ട് .ഹേ !! മനുഷ്യാ മനസ്സിലാക്കു പെണ്ണിനു അഗലാവന്ന്യം ഉള്ള ശരീരം മാത്രം അല്ല ഉള്ളതു,അതിൽ ഒരു മനസ്സുണ്ട് മോഹങ്ങളും സ്വപ്നഗളും ഉള്ള ഒരു മനസ്സ്.പിച്ചി ചീന്തപെടുന്ന ശരീരത്തിൽ കത്തി ചാമ്പലാകുന്ന മനസ്സ്.

               ഇങ്ങിനെ ശിഥിലമായ ശരീരവുമായി ജീവിക്കുന്ന പെണ്കുട്ടികള്ക്ക് സമൂഹം അവരുടെ പേരുപോലും നിഷേധിക്കുന്നു .സുര്യനെല്ലി പെണ്ന്കുട്ടി പോലെ ഓരോ പേരില് അവർ പിന്നീടു അറിയപെടുന്നു.സഹജീവി ആണെന്ന പരിഗണനയിൽ ആവില്ല പലരും അവളെ കാണാൻ ആഗ്രഹിക്കുന്നത് .ക്യാമറ കണ്ണുകളിലെ മങ്ങിയ മുഖം ഊഹിച്ചെടുക്കാൻ  പാടുപെടുന്ന കാമക്കണ്ണുകൾ എത്രെയോ  നമുക്കിടയിൽ ജീവിക്കുന്നു .അമ്മയോടൊപ്പം കടത്തിണ്ണയിൽ ഉറങ്ങികിടന്ന 3 വയസ്സുകാരി നാടോടി പെണ്‍കുഞ്ഞിനെ  പിച്ചി ചീന്തി കുറ്റിക്കാട്ടിൽ എറിഞ്ഞും ,ബാലവേശ്യ എന്നുവിളിച്ചു ആത്മാവിനെ പോലും അപമാനിക്കുന്ന സംസ്കാരം .

             ചേതൻ ഭഗതിന്റെ ഒരു അഭിമുഖത്തിൽ വായിച്ചു പലപ്പോഴും സ്ത്രീകളെക്കാൾ  തീവ്രമായി സ്നേഹിക്കുന്നത് പുരുഷന്മാരാണെന്ന് .സ്ത്രീ സൌന്ദര്യത്തെ കുറിച്ച് വാച്ചലനകുന്ന പുരുഷൻ...,ഇത്ര തീവ്രതയിൽ സ്ത്രീയെ അറിയാൻ കഴിയുന്ന പുരുഷന് എങ്ങിനെ അവളുടെ മനസ്സിനെ പിച്ചി ചീന്താൻ കഴിയുന്നു.


                     ഏതൊരു പുരുഷന്റെ ജീവിതത്തിലൂടെയും ഒരു സ്ത്രീ കടന്നുപോകുന്നുണ്ടാകും ...,അവൾ അമ്മയോ,സഹോധരിയായോ ,കൂട്ടുകാരി  ആയോ ,ഭാര്യ ആയോ ,പ്രണയിനി ആയോ ഒക്കെ..,എന്നിട്ടും അവളുടെ കണ്ണുനീരിനു പുറകിൽ അറിഞോ അറിയാതെയോ ഒരു പുരുഷൻ ഉണ്ടാകും..., 


                വെള്ളാരം കണ്ണുകൾ ഉള്ള ,കുട്ടിത്തം തുടിക്കുന്ന ആ പെണ്‍കുട്ടി പലപ്പോഴും എന്റെ തലയിണകളെ ഈറൻ അണിയിക്കാറുണ്ട്.കാണുന്ന നാടോടി പെണ്‍കുട്ടികളിൽ ഒക്കെ ഞാൻ അവളുടെ മുഖം തിരഞ്ഞു ..,അവളെ കുറിച്ച് എഴുതി തുടങ്ങി പാതി വഴിയിൽ ആയപ്പോൾ "രാജൻ പൊതുവാളിന്റെ ; 'മകൾക്ക്‌' " സിനിമ ഇറങ്ങി .എന്റെ നായികയെ ഭ്രാന്തമായ ലോകത്തിൽകാണാൻ  ഞാൻ ആഗ്രഹിക്കുന്നില്ല .ഇവൾ "അനിൽ പനച്ചൂരാൻ "കവിതയിലെ സങ്കല്പ സൃഷ്ടി അല്ല പച്ച ആയ  ജീവിത യാഥാര്ത്യം ...,

               ഇവൾ എന്നും എന്റെ മനസ്സിൽ ജീവിക്കും.....എന്റെ അവസാന ശ്വാസം വരെ ഒരു നീറ്റലായി .......,
                                                                                                                         അനു.....,









             












































Monday 16 February 2015

നിനക്കറിയില്ലായിരുന്നോ കണ്ണാ‐
 ഒക്കെ വെറുതേ ആണെന്നു...,
വിമൂഖമായ എന്റെ
സ്വപ്നങ്ങൾക്കുമീതെ-
എന്തിനു നീ കണ്ണുകളടച്ചൂ...
അരൂപിയായ  എന്റെ
മോഹങ്ങളെ ചവിട്ടി മെതിച്ചു..,
യാധ്യര്ത്യത്തിൽ  മരവിച്ച
ഓര്മകളുടെ-
ശവകുടീരമായി മനസ്സ് !!

Tuesday 10 February 2015





നിന്റെ ചുംബനങ്ങൾക്ക്-
മുന്തിരിച്ചാറിന്റെ വീര്യം ആണ്..,
നമ്മുടെ പ്രണയം-
ഏദൻത്തോട്ടം പോലെയും.....,

അനു....