ഈ താളുകളിൽ കോറിവരക്കുന്ന അക്ഷര കൂട്ടങ്ങളെ കഥ എന്നോ ,കവിത എന്നോ വിളിക്കാവോ എന്നു എനിക്കറിയില്ല....,ഒരുപക്ഷെ ഒരുപാടു സന്തോഷം വരുമ്പോൾ ചാറ്റൽ മഴയിലെ പുല്കൊടിപോലെ പ്രണയത്തിൽ മനസ്സ് നൃത്തം വെയ്ക്കുമ്പോൾ, അല്ലെങ്കിൽ നിലാവിൽ ആകാശത്തിലെ ഒറ്റ നക്ഷത്രത്തെ നോക്കി ഇരുന്നു മനസ്സു വിതുമ്പ്ബോൾ..,ഒരുപാടു സ്നേഹിച്ചു നഷ്ടപെടുമ്പോൾ ആ നീറ്റലിൽ , രക്ഷപെടലിനു വേണ്ടിയുള്ള പകര്‍ത്തി എഴുത്താണ് കവിത...!! അതെ മനസ്സിന്റെ സ്വാർത്ഥത ആണു കവിത !!
Monday, 16 February 2015
നിനക്കറിയില്ലായിരുന്നോ കണ്ണാ‐
ഒക്കെ വെറുതേ ആണെന്നു...,
വിമൂഖമായ എന്റെ
സ്വപ്നങ്ങൾക്കുമീതെ-
എന്തിനു നീ കണ്ണുകളടച്ചൂ...
അരൂപിയായ എന്റെ
മോഹങ്ങളെ ചവിട്ടി മെതിച്ചു..,
യാധ്യര്ത്യത്തിൽ മരവിച്ച
ഓര്‍മകളുടെ-
ശവകുടീരമായി മനസ്സ് !!
No comments:
Post a Comment