Wednesday 31 December 2014

പൈൻ മരങ്ങൾ  പൂക്കുന്ന താഴ്‌വരയിൽ
 നിൻറെ കൈകോർത്ത്‌ പിടിച്ചു..,
നിൻറെ മടിയിൽ എന്റെ പ്രണയം
പങ്കുവയ്ക്കാൻ...

സ്വപ്നങ്ങളെ പ്രണയിക്കുന്ന മനസ്സാണ് എന്റേത്
അവയ്ക്ക് ചിറകുകൾ നൽകാൻ
അവൻ ഉണ്ടായാൽ....;
ഈ വർഷത്തിന്റെ അവസാന ദിവസവും
പടിയിറങ്ങുമ്പോൾ...ഇതുവരെ കണ്ട മനോഹര
സ്വപ്നങ്ങൾ യാഥാര്ത്യമാവാനും-
പുതിയ സ്വപ്നങ്ങൾക്കു ചിറകുകൾ നല്കാനും
എൻറെ കൂട്ടുകാര്ക്കും കഴിയട്ടെ....,
ഒരു പ്രണയം പോലെ....
കവിത പോലെ മനോഹരമായ-
ഒരു വർഷം ആവട്ടെ  "2015"....,

                                                     അനു......,

Monday 29 December 2014

സ്വപ്നങ്ങളെ പ്രണയിക്കുന്ന..,
 മനസ്സാണ് എന്റേത്,
അവയ്ക്ക് ചിറകുകൾ നൽകാൻ,
 അവൻ ഉണ്ടായാൽ....;

Monday 13 October 2014

അപ്രതീക്ഷിതമായി
ഒറ്റപ്പെട്ടൂപോകുന്ന എന്റെ ഫ്ളാറ്റിന്റെ ഏകാന്തതകളിൽ ,
എന്റെ ഭ്രാന്തൻ ചിന്തകൾ എന്നെ-
 വേട്ടയാടുമായിരുന്നു...,
എന്റെ കുഞ്ഞിന്റെ തേങ്ങൽ,
എന്റെ കാതുകളിൽ-
തറച്ചുകയറുമായിരുന്നു...,
ഒരു ഭ്രാന്തിയെ പോലെ ഞാൻ-
ആകോൺക്രീറ്റ ്കെട്ടിടത്തിൽ,
അലമുറയിട്ടു; ആ ചുഴലികാറ്റിൽ,
നിലാവുനരക്കുന്നതു ഞാൻ അറിഞ്ഞു...,
ആ മേഘശകലങ്ങൾചവിട്ടി
മെതിക്കപ്പെടുന്നതു ഞാൻ കണ്ടു....;
ഭൂമിയോടു കലഹിച്ച ആ-
രാത്രിയിൽ ഇലകൊഴിഞ്ഞ-
ശിഖരത്തിൽ  പാതികരിഞ്ഞ-
ചിറകുമായ ്വസന്തം ഒഴുകിയ-
രാവുകളിലൂടെ.......!!!
                                     അനു......,

Monday 6 October 2014

എന്റെ ്ര പണയം

നീ ഇല്ലാത്ത ഈ 
വേനൽകാലം പുഴയെ
തളർത്തുകയില്ലേ....?
ഇതാ ഈ തോണിയുെട ഹൃദയം -
ജലാര്‍ദൃമായ ഓർമ്മകൾക്കു വേണ്ടി -
ദാഹിച്ചു കിടക്കുന്നു....;
പുഴക്കപ്പുറം ഉളള സന്ധ്യകൾ...
നീ കൊരുത്തിട്ട ജപമാല പോലെ ഭംഗിയാർന്നത്....;
നീ എന്നെ ഇപ്പോൾ ചുംബിച്ചു-
തുടങ്ങിയിരിക്കുന്നു.....
ചുംബിക്കുമ്പോൾ മാത്രം ദൈവ്വം-
 നമുക്കു ചിറകുകൾ തന്നിരിക്കുന്നു.......,

ഇതു ഒരിക്കലും കണ്ടിട്ടില്ലാത്ത തന് െന്‍-
പ്രണയിനിക്കായി  ഖലീല്‍ ജിബ്രാന്‍ എഴുതിയത്...,

എന്റെ പ്രണയമേ.....,
നിന്റെ കവിളിലെ -
മുന്തിരി ചാറില്‍ മുക്കി-
ഒരു പുഴയോളം കവിതകള്‍ ഞാന്‍എഴുതാം....,
ജന്മാന്തരങ്ങളിലൂടെ നമുക്കിനിയും പ്രണയിക്കാം ...,
എന്നെ ചുംബിച്ചുണര്‍ത്തുന്ന പുലരികള്‍ക്കായി...
ഞാന്‍ കാത്തിരിക്കാം....!!!


അനു....,

Thursday 4 September 2014

പൈൻ മരങ്ങൾ  പൂക്കുന്ന താഴ്‌വരയിൽ
 നിൻറെ കൈകോർത്ത്‌ പിടിച്ചു..,
നിൻറെ മടിയിൽ എന്റെ പ്രണയം
പങ്കുവയ്ക്കാൻ... 

Thursday 31 July 2014

ഒന്നിനും തന്നെ എന്‍റെ മനസ്സിനെ
സ്വസ്ഥതയുടെ പരതമ്യതയിൽ-
എത്തിക്കാനവുന്നില്ല-
ഇവിടെ  എൻറെയീ നാട്ടിൽ,
പിച്ച വെച്ചൊരെൻ പച്ചമണ്ണിനോ-
ഞാൻ നാട്ടുവലര്തിയോരെൻ
പനിനീർ പുഷ്പതിനോ-
ഏറെ ഞാൻ ഇഷ്ടപെടുന്നെരി നീലകടലിനോ,
ഒന്നിനും തന്നെ എന്‍റെ മനസ്സിനെ
അറിയാനാവുന്നില്ല-
പക്ഷെ മനസ്സിൽ നീറി പുകയുന്നോരീ-
തീ കനലുക്കൾ ഈ കറുത്ത കടലാസ്സിൽ -
കുത്തി കുറിക്കുമ്പോൾ മാത്രം -
എന്തൊക്കെയോ ഇതുവരെ ആരും
 നല്കാതോരാശ്വാസം
അതെനിക്കറിയാൻ ആകുന്നു...
എനിക്കെന്നും കൂട്ട് നീ മാത്രം....പിന്നെ....
എന്‍റെ ജീവൻറെ പാതിയും.
പലപ്പോഴും ഞാൻ പോലും തിരിച്ചറിയാത്ത  -
എന്നിലെ എന്നെ ഏറെ അറിയുന്നവൻ...
നിസ്വർതമയി എന്നെ സ്നേഹിക്കുന്നവൻ....

                                                അനു

Tuesday 29 July 2014

പ്രണയം പിറവി എടുക്കുന്നിടത്ത് -
വിരഹവും ഉണ്ടാകും......
പിന്നീടത്‌ എപ്പോഴൊക്കെയോ-
ഏകാന്തതയായും മാറുന്നു..,
പ്രണയം നുകർന്ന അധരങ്ങൾക്ക്...
പ്രണയം അറിഞ്ഞ നയനങ്ങൾക്ക്...
പ്രണയം നിറഞ്ഞിരുന്ന ഹൃദയത്തിനു.....
വിട.....

Monday 28 July 2014

എന്‍റെ കണ്ണന്....



ഈ ചാറ്റൽ മഴയിൽ..,
പുൽകൊടികളുടെ പൂങ്കാറ്റിൽ..,
കളഞ്ഞുപോയ വെള്ളാരം കല്ലുപോലെ..,
ദൂരെ ഏതോ അവ്യക്തതയിൽ-
വെറുതെ നിന്നെ കാണുന്നു ഞാനും....


                                            അനു.....