Monday 21 December 2015

ജീവിതത്തിന്റെ കഷ്ടപ്പാടും-- അമ്മയെന്ന സ്നേഹവും ഒറ്റ ഫ്രെയിമിൽ.....മനസ്സിൽ തട്ടിയ ഫോട്ടോ....,

നിവർത്തി ഇല്ല എന്നാ കാരണഗൽ പറഞ്ഞു , പെണ്മക്കളെ അന്യന്റെ വാതിൽപടിയിൽ ഭിക്ഷ തെണ്ടാനും, അടുക്കളപനിക്കും,അതിലൂടെ മറ്റു അപകടങ്ങളിലും തള്ളിവിടുന്ന അമ്മമാർ കണ്ണ്‍ നിറച്ചുകാനുക...., ഇതാണ് അമ്മ ,ഇതാവണം അമ്മ , തന്റെ ഗർഭപാത്രത്തിൽ ആദ്യബീജം ഉടെലെടുക്കുമ്പോൾ മുതൽ അവൾ അമ്മ ആകുകയാണ്,തന്നെ മത്രേം വിശ്വസിച്ചു ഭൂമിയേക്ക് പിറന്നുവീഴുന്ന കുഞ്ഞിനു എല്ലാ അർത്ഥത്തിലും അമ്മ ആയിരിക്കണം, ഈതൊരു അവസ്ഥയിലും ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ഉള്ളവൾ , തെറ്റും ,ശരിയും തിരുത്തി തരുന്നവൾ ,ശാസനയിലും ഒപ്പം വിഷമിക്കുന്നവൾ, അതാവണം അമ്മ..., ഒരുപാട് പവിത്രമായ അർഥങ്ങൾ ചേർന്ന, അന്തസുറ്റ വാക്കാണ്‌ അമ്മ...,
തുന്നിക്കെട്ടിയ പ്രേസവവേധന മാറും മുൻപേ കരിങ്കൽ ചുമക്കുന്ന ഈ അമ്മ ...., ഇതാണ് പെണ്ണ് ....,തളര്ന്ന ശരീരവും ,തളരാത്ത മനസ്സുമായി , പകന്തിയോളം ജീവരക്തം ഊറ്റി കൊടുത്തു ...,രാത്രിയിൽ തന്റെ കുഞ്ഞിനു കാവലിരിക്കുന്ന അമ്മ ......, സ്വാർത്ഥതയിൽ അക്ഞത ഉള്ളവലാവനം അമ്മ....,


ലോകത്തിലെ...മക്കളെ അറിയുന്ന....സ്വാർത്ഥത ഇല്ലാതെ സ്നേഹിക്കുന്ന എല്ലാ അമ്മമാര്ക്കും വേണ്ടി സമര്പ്പിക്കുന്നു.....
അനു....,

Thursday 22 October 2015

ഞാൻ എന്റെ ഓർമകളുടെ
അസ്ഥിത്തറയിൽ വിളക്കു
 വെയ്ക്കാൻ തുടങ്ങിയിട്ട്
കാലങ്ങൾ കുറെ ആയി...
ക്ലവു പിടിച്ച എന്റെ മനസ്സ്
തുടച്ചു മിനുക്കി അസ്തമയ
സൂര്യനെ നോക്കി ഞാൻ അതിൽ
 തിരി  തെളിയിക്കും-
പലപ്പോഴും എന്റെ കണ്ന്നുനീര്തുല്ലികളിൽ
കുതിര്ന്നു അവ ആളികതുകയാണ്....
വീണ്ടും...വീണ്ടും...എന്റെ നഷ്ടങ്ങളെ-
ഒര്മാപ്പെടുത്തി.....,


അനു....

Friday 25 September 2015

കഴിഞ്ഞ കുറെ ദിവസ്സങ്ങൾ ആയി "എന്ന് നിന്റെ മൊയ്ദീൻ" എന്ന സിനിമയെ കുറിച്ചു പലരും എഴുതിയത് വായിച്ചു ,അതുകൊണ്ടുതന്നെ ആ സിനിമ കാണണം  എന്ന് തീരുമാനിച്ചിരുന്നു ,ഇവിടെ ഈ കഴിവുറ്റ കാവ്യാ ആസ്വാദകർ പറഞ്ഞതിനപ്പുറം ഒന്നും തന്നെ എനിക്കും എഴുതാൻ ഉണ്ടാവില്ല എന്നും കരുതിയിരുന്നു , ആവർത്തനം വിരസത സൃഷ്ടിക്കുമല്ലോ..., ഇന്ന് ഞാനും കണ്ടു കാഞ്ചനയും, മൊയ്ധീനും ജീവിച്ചിരുന്ന ആ കാലഘട്ടം , ഈ യഥാർഥ ജീവിതത്തെ ആസ്പതമാക്കി എടുത്ത ഡോകുമെന്ടരി നേരത്തെ കണ്ടതു കൊണ്ടും ,കേട്ടും, വായിച്ചും ,കഥ മനസ്സിലായ കൊണ്ടും എന്റെ കണ്ണുകൾ ഈറൻ അണിയില്ല എന്നാ വിശ്വാസത്തിൽ ആണ് കണ്ടുതുടങ്ങിയത്...,
 ഇലവഞ്ഞി  പുഴയുടെ ആഴങ്ങളിലേക്ക്  ഒരായുസ്സിന്റെ സ്വപ്നഗലും  ആയി   കാഞ്ചന ഇല്ലാത്ത ലോകത്തിലേക്ക്‌...മൊയ്ദീൻ തനിച്ചു പോകുന്നത് കണ്ടപ്പോൾ....ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലൂടെ അനുവാദം കാത്തുനില്ക്കാതെ ഒഴുകി..,ഇതാണു പ്രണയം , "മംസനിബധംമല്ല രാഗം" എന്ന് കവി പാടിയതുപോലെ...ഇതാണു പ്രണയം, ഒഴിഞ്ഞ മുറിയിൽ ശരീരം പങ്കിടാൻ വിളിക്കുന്ന പുതിയ തലമുറയിലെ കാമുകന്മാരും , സ്നേഹം നഷ്ടപ്പെട്ട് പോകാതിരിക്കാൻ എന്തിനും തയ്യാറാകുന്ന കാമുകിമാരും അറിയുക,അതിൽ പ്രണയം അല്ല ഉള്ളത് , രുചി ഉള്ള ഭക്ഷണം വിശന്നിരിക്കുമ്പോൾ കിട്ടുമ്പോൾ തോന്നുന്ന ആർത്തി മാത്രം....,

"മതം മാറിയാൽ അവളെ ഞാൻ കൊല്ലും " എന്ന് പറഞ്ഞ കഥാപാത്രതിനോട് ആരാധന തോന്നി... അതാണ്‌ ആണ്.. ചങ്കുറപ്പുള്ള ആണ്.നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ജാതിവ്യവസ്ഥ നിലനിന്നിരുന്നു..അന്നും..ഇന്നും അതിനെതിരെ പടപോരുതിയവരും ,രക്ത സാക്ഷികളും ,ജീവിക്കുന്ന രക്തസാക്ഷികളും നിലനില്ക്കുന്നു....,നമ്മൾ ഒരുപാട് മുന്നില്ലേക്ക് പോയിരിക്കുന്നു... രൂപത്തിലും ,ഭാവത്തിലും. പക്ഷെ ഇന്നും ജാതിയുടെ കാര്യത്തിൽ  മനസ്സുകൊണ്ട് പലരും സ്വർധരാനു...,4 -)0 ക്ലാസ്സിൽ പഠിക്കുമ്പോൾ ജമീല ടീച്ചർ പറഞ്ഞ്തന്നത് ആണ് ഇന്നും മനസ്സില്...രണ്ടു ജാതി ആണ് ഭുമിയിൽ എന്ന്, ആണ്‍ ജാതിയും , പെണ്ജാതിയും, അഭ്യസ്ത വിധ്യർ ആയ കേരളത്തിൽ ഇന്നും ഇത് അങ്ങീകരിക്കുന്ന ഒരു ശതമാനത്തിനു താഴെ മാതാപിതാക്കളെ കാണു,അഭിമാനം തോന്നി കാഞ്ചന മാലയുടെ ജീവിതവും ,ത്യാഗവും അറിഞ്ഞപ്പോൾ , ഒപ്പം ഒരുപാട് സംഗടവും, ഇന്നും കാഞ്ചന ഒന്നും നേടുന്നില്ല...ഒന്നും ....ഇനി ഒരു ജന്മത്തിൽ ഞാൻ വിശ്വസിക്കുന്നില്ല....എന്നാൽ ഇപ്പോൾ ആത്മാര്തമായി ആഗ്രഹിക്കുന്നു...മൊയ്ധീനും ,കാഞ്ചനക്കും ഒരുമിക്കാൻ ഇനി ഒരു ജന്മം ഉണ്ടാവണം എന്ന്...കാഞ്ചന ഇന്നും വിശ്വസിക്കുന്ന പോലെ.., പ്രണയത്തിനും...മഴക്കും ഒരു വല്ലാത്ത അടുപ്പം ഉണ്ട്...മഴയുടെ പച്ചതലതിലെ ഈ പ്രണയകാവ്യം സുന്ദരം ആയിരുന്നു...ഒപ്പം വേദനയും :( . അഭിമാനം തോന്നി കാഞ്ചന യോടും , നീണ്ട 8 വര്ഷത്തോളം ഇതിനു വേണ്ടി പ്രയത്നിച്ച വിമൽ എന്നാ വ്യക്തിയോടും...,നമ്മൾ എത്ര പറഞ്ഞാലും....അതൊന്നും ഒരിക്കലും....കാഞ്ചന അനുഭവിച്ചു കൂട്ടിയ വേദനക്ക് പകരം ആവില്ല , കാമുകിയുടെ കാലടിയിലെ മണ്ണുപോലും പവിത്രം ആയി കണ്ട, ഒടുക്കം മറ്റുള്ളവര്ക്കുവേണ്ടി സ്വപ്നഗലും ,ജീവിതവും ത്യാഗം ചെയ്യ്ത  മോയ്ധീന്റെ നന്മയോളം വരില്ല ഒന്നും....ഇലവഞ്ഞി പുഴ തോരാത്ത മഴയിൽ ഇന്നും കരകവിഞ്ഞ് ഒഴുകുന്നുണ്ടാകും....അറബികടലിനെ പുണരാൻ വേണ്ടി അല്ല ....കാഞ്ചനക്കും , മൊയ്ധീനും നഷ്ടപെടുത്തിയ സ്വര്ഗതുല്യമായ ആ ജീവിതം ഓർത്ത്....


അനു.....

Wednesday 9 September 2015

എന്റെ  ശവക്കല്ലറയിൽ ഒരു പൂ നിനക്കായ്‌ വിടരും
അതിൽ  നീ  എന്റെ  ഗന്ധമറിയും  ...,

അനു....

Sunday 19 July 2015

നിന്റെ ഓർമകൾക്ക് മരണമില്ല...,
നീ എന്നും ഓർമയിൽ പുനർജനിക്കും....

Sunday 21 June 2015

ബാല്യം  ... കുന്നികുരു  കൂട്ടിവെച്ചും.. മഞ്ചാടി  പെറുക്കിയും ...മഴവെള്ളത്തില്  തുള്ളിചാടിയും  നമ്മുക്കുണ്ടായിരുന്ന ജീവിതത്തിലെ സുവര്ണ കാലഖട്ടം....,മഴക്കാലത്ത്‌ കുളങ്ങളും, തോടുകളും കരകവിഞ്ഞ്  ഉണ്ടാക്കിയിരുന്ന   ചെറിയ  ചോലകളിൽ  പരൽ മീനുകളെ കൌതുകത്തോടെ നോക്കിനിന്നിരുന്ന ബാല്യം.....കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന നിഷ്കളങ്കത....തിരിഞ്ഞു നോക്കുമ്പോൾ ബാല്യതോടൊപ്പം അതും കൂടി നമുക്ക് നഷ്ടപെട്ടിരിക്കുന്നു...ആര്ക്കോ ഒപ്പം എത്താൻ എന്ന പോലെ ഉള്ള ഒട്ടപാച്ചിളിൽ.....,കവി പാടിയ പോലെ ,ഒരിക്കൽ കൂടി ഓർമകൾ നെയ്യുന്ന തിരുമുട്ടതെട്ടുവാൻ  മോഹം.....,

അനു 

Wednesday 10 June 2015


ഇനിയും  ഒരുപാടു  ദൂരം  മുന്നോട്ടു പോകേണ്ടി
 ഇരിക്കുന്നു......,



ഇരുട്ടിന്റെ ഹൃദയം...,











ഇന്ന് എന്തെങ്കിലും എഴുതണം എന്ന് കരുതിഅല്ല ഈ താളുകൾ മറിച്ചുനോക്കിയത്...മനസ്സ് ഏതോ വഴികളിലൂടെ സഞ്ചരിക്കുന്നു....
വിജനതകളിൽ....കൂരിരുട്ടിലെ ഈ വനത്തിലൂടെ ഉള്ള യാത്ര എന്നിൽ ഭയം ഉളവാക്കുന്നില്ല, ഒരു മരവിപ്പ് മാത്രം ലക്‌ഷ്യം നഷ്ടപെട്ട പോലെ...,ആ ഇരുട്ടിനെ  കീറി മുറിച്ചു മുന്നോട്ടുപോകുമ്പോൾ....ചെന്നായ്കളുടെ   ഓരിയിടൽ എനിക്ക് കേൾക്കാം, ചീവീടുകളുടെ കാതടപ്പൻ ശബ്ദം എന്റെ കാതുകളിൽ താളമില്ലാതെ മൂളുന്നു...,കാലുകളിൽ മൃദുലമായി കുളയട്ടകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു....ഞാൻ മെല്ലെ  മുന്നോട്ടു തന്നെ  നടന്നു...കാര്മേഘഗൽ ഇന്ന് നക്ഷത്രങ്ങളെ പോലും മിഴുങ്ങിയിരിക്കുന്നു.... ഈ ഇരുട്ടിൽ ഞാൻ ആരെ ആണ് അന്വേഷിക്കുന്നത്....അറിയില്ല.....ആ മുഖം ഇന്നും വ്യക്തമല്ല......,എങ്കിലും ഈ യാത്ര എനിക്ക് തുടർന്നേ പറ്റു......,

Sunday 31 May 2015

ചെറുപ്പത്തിൽ ആഗ്രഹിച്ചത്‌ പലതും ഇപ്പോൾ  നേടി എടുക്കാറുണ്ട്.... ഇപ്പോൾ ആഗ്രഹിക്കുന്നത് പലതും നാളെ നേടി എടുക്കാം എന്ന ആദ്മവിശ്വാസവും ഉണ്ട് .... അതിൽ നടക്കാതെ പോയ  ഒന്നുണ്ട്...ഇനി ഒരിക്കലും നടക്കാത്തെ ഒന്നു.....ഒരിക്കൽ എങ്കിലും..ഒരുനിമിഷതെക്കു മാത്രം ഈ കണ്ണുകളിലെ  നിഷ്കളങ്കത ഒന്നു സ്പര്ശിച്ചു അറിയണം എന്നുണ്ടായിരുന്നു.....അതെ പ്രണയത്തിന്റെ എഴുത്തുകാരി....മാധവിക്കുട്ടി.....ഇന്ന് ഈ നീര്മാതളം കൊഴിഞ്ഞിട്ടു നീണ്ട ആറു വര്ഷം തികയുന്നു ....
ആമി....എനിക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചാൽ...എത്രയോ മുൻപേ തീരുമാനിക്കപെട്ടിരുന്ന  പേര്...ആമി ....അതെ അവൾ എന്റെ ആമി ആകും....അതു ഒരു സമര്പനം ആകും....,

                     വികാരം,വിചാരം ,ഭാവന .....ഇവ ഉണ്ടെങ്കിൽ മാത്രെമേ ഒരു കഥയോ ,കവിതയോ ഉണ്ടാകു....ഇവ മൂന്നും ചേർത്തു ഭാവനകളിൽ സ്വർഗ്ഗവും ,നരകവും തീര്ക്കാനും കവിക്ക്‌ കഴിയും....അതിൽ ജീവംഷവും ഉണ്ടാകാം...,ഒരു കഥയോ ,കവിതയോ വായിക്കുമ്പോൾ ,അതിലെ നായകനോ ,നായികയൊ എഴുതുന്ന ആളെ അല്ല പെതിനിധീകരിക്കുന്നത്....അങ്ങിനെ തോന്നി എങ്കിൽ അതു എഴുതിയ ആളുടെ കഴിവാണ്....,

യമുനാ നദിക്കരയിൽ കൃഷ്ണൻ അവളെ
അവസാനമായി പ്രണയിച്ചു അവർ വേർപിരിഞ്ഞു
പിന്നീട് ഭർത്താവിന്റെ കയ്യ്കളിൽ താൻ
 എരിഞ്ഞടങ്ങുന്നതയീ അവൾക്കു തോന്നി...
എന്തേ പ്രിയേ ! എന്റെ ച്ചുംബങ്ങൾ നിനക്കിഷ്ടമില്ലന്നുണ്ടോ
ഇല്ല ! ഒരിക്കലും ഇല്ല.., അവൾ പറഞ്ഞു
എന്നാലവൽ ചിന്തിച്ചു...
കീടകോഷങ്ങൾ കരണ്ടാൽ മൃതതേഹത്തിനു എന്തു നഷ്ടം...,


ഈ സാഹചര്യങ്ങളിൽ ജീവിച്ചു മരിക്കുന്ന എന്ത്രെയോ പേർ....നമ്മുടെ അമ്മമാരിലോ .., കൂട്ടുകാരിലോ.. എന്തിനു നമ്മളിൽ തന്നെയോ എത്ര പേർ ഉണ്ടാകും...,
ഇത്ര മനോഹരമായി ഇത് ആവിഷ്കരിക്കാൻ പറ്റിയ കവിതകൾ ഉണ്ടാകുമോ ഇനി...ഇല്ല!! പ്രണയത്തിന്റെ എഴുത്തുകാരി...,നീര്മാതള പൂക്കളുടെ തലോടലിൽ പോലും പ്രണയം അനുഭവിച്ച എഴുത്തുകാരി...,ആണിന് പെണ്ണിനോടും ...തിരിച്ചും തോന്നുന്ന വികാരം മാത്രം അല്ല പ്രണയം...അതു എന്തിനോടും തോന്നാം...,

അയ്യേ !!മാധവിക്കുട്ടിയെ ആണോ ഇഷ്ടം എന്ന് എന്നോട് ചോദിച്ച പല മഹാന്മാരും ഉണ്ട് . അതെ, എനിക്ക് മാധവിക്കുട്ടിയെ തന്നെ ആണ് ഇഷ്ടം ,ജീവിക്കുക ,ശ്വസിക്കുക ,എന്ന് പറയുന്ന പോലെ എഴുതുക എന്ന് പറയുന്നതും ഒരാളുടെ സ്വാതന്ത്രം ആണ്.നമുക്ക് ഇഷ്ടം ഉള്ളതിനെ സ്വീകരിക്കുക , അവർ അശ്ലീലം എഴുതി എങ്കിൽ വീണ്ടും... വീണ്ടും എന്തിനു അതിനെ വായിച്ചു ആനന്ദിക്കുന്നു, നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയാൻ കർത്താവു ആവശ്യപെട്ടപ്പോൾ, ഒരാളുടെ കയ്യ് പോലും ചലിചിട്ടില്ല....,സ്വന്തം ശരീരം പ്രതർഷിപ്പിച്ചു  കൊണ്ടുള്ള ചിത്രങ്ങളിലോ, നേരിട്ടോ അവരെ ആരും കണ്ടിട്ടില്ലതാനും...,പരസ്യമായി അവരെ വിമര്ഷിച്ചിട്ടുള്ള പലരും അവരുടെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞു പുളകം കൊള്ളുവാൻ അവരെ സമീപിച്ചിട്ടുള്ളത് ഞാൻ ഒരു interview  ൽ അവർ പറഞ്ഞത് ഓര്ക്കുന്നു...,
           ഒരു നിമിഷം ഒന്നു ആലോചിച്ചു നോക്കു..., 14 rs മുതൽ ഉള്ള net pack , charge ചെയ്യ്തു നാട്ടിലെ ഒരു കലിങ്ങിന്റെ പുറത്തോ , വീട്ടിലെ നാലു ചുവരുക്കല്ക്കുല്ലിലോ ഇരുന്നു ഒരു ധാക്ഷിന്യവും ഇല്ലാതെ , പത്തു പയ്യ്സേക്ക് വിലയില്ലാത്ത ആരോപണങ്ങൾ പറയുന്നതിന് മുൻപ്  ,വീട്ടിലെ കണ്ണാടിക്കു മുൻപിൽ പോയി  സ്വയം ഒന്നു വിലയിരുത്തുക , സ്വന്തം യോഗ്യതകളെ കുറിച്ച് ,Kent Award , Asian Poetry Prize, Asan World Prize , ഇവയൊന്നും നിസ്സരപെട്ട ഒരുവന് കിട്ടുന്ന ബഹുമതികൾ അല്ല,പത്തുപേർ അടങ്ങുന്ന ഒരു സദസ്സിൽ ഒരു മൈക്ക് ഉം തന്നു വിട്ടാൽ ,നെഞ്ചിടിപ്പിന്റെ വേഗം കൂടിയും ,മുട്ടുവിരച്ചും നില്ക്കുന്നവരാകും ഇതിൽ പലരും, അവിടെ യാണ് പത്താം ക്ലാസ്സ്‌ വരെ മാത്രം പഠിച്ചു ,വിദേശ സ്റെജുകളിൽ , ആംഗലേയ ഭാഷ പ്രെസങ്ങതിനു പതിനയിരഗളുടെ കയ്യടിവങ്ങിയിട്ടുള്ളത്...
കവി ഒരു വ്യക്തി കൂടി ആണ്, അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ഉള്ള അവകാശം നമുക്കില്ല...,
മനസ്സിൽ ഉള്ളത് ഒരു കടലാസ്സിലേക്ക് പകർത്തുമ്പോൾ മനസ്സ് ശുദ്ധം ആകുവാണ് ചെയ്യുന്നത്...ഒരു സ്പടികപത്രം പോലെ .... അതു അശ്ലീലം ആയി തോന്നിയാൽ...ആദ്യം ഉണ്ടാകേണ്ടത് അതു  ചുമന്നു നടക്കുന്നവനിൽ അല്ലേ....??
കേരളം എന്നും വേദന മാത്രമേ ആ എഴുത്തുകാരിക്ക് നൽകിയിട്ടുള്ളു.....മരണത്തിൽ പോലും വിശ്വാസ സ്വാതന്ത്രം നിഷേധിച്ചു...,
ഇനി എങ്കിലും ഈ നീര്മാതലപൂവിനെ ഉറങ്ങാൻ അനുവധിക്കു...  സങ്കല്പങ്ങളുടെ പൂന്തോട്ടത്തിൽ സ്വസ്ഥമായി ഉറങ്ങാൻ......,,

Tuesday 26 May 2015

നിന്നെ മറക്കാനുള്ള മനസ്സിന്റെ തത്രപാടിൽ,
എന്റെ നിറമുള്ള ഓർമകളുടെ ചില്ലുജാലകത്തിൽ....
മഞ്ഞുത്തുള്ളികൾ പുകമറ തീർത്തിരിക്കുന്നു...,
മറക്കാനുള്ള  ഒറ്റമൂലി ഓർക്കാതിരിക്കുക ആണല്ലോ ...,
പലപ്പോഴും പരാജയപ്പെടരുന്ടെങ്കിലും.....,
ഞാൻ വീണ്ടും ശ്രമിക്കുന്നു.....,


                                                അനു....,

Friday 1 May 2015


കവിത....,

ഈ താളുകളിൽ കോറിവരക്കുന്ന അക്ഷര കൂട്ടങ്ങളെ കഥ എന്നോ ,കവിത എന്നോ വിളിക്കാവോ എന്നു എനിക്കറിയില്ല....,ഒരുപക്ഷെ ഒരുപാടു സന്തോഷം വരുമ്പോൾ ചാറ്റൽ മഴയിലെ പുല്കൊടിപോലെ പ്രണയത്തിൽ മനസ്സ് നൃത്തം വെയ്ക്കുമ്പോൾ, അല്ലെങ്കിൽ നിലാവിൽ ആകാശത്തിലെ ഒറ്റ നക്ഷത്രത്തെ നോക്കി ഇരുന്നു മനസ്സു വിതുമ്പ്ബോൾ..,
ഒരുപാടു സ്നേഹിച്ചു നഷ്ടപെടുമ്പോൾ.....,വിദൂരതയിൽ ഇല കൊഴിഞ്ഞു തെളിഞ്ഞുവരുന്ന വൃക്ഷത്തെ കാണുമ്പോൾ, കടത്തിന്ന്നകളിൽ വിശന്നു കണ്ണുനീർ വറ്റി ,സ്വതന്ദ്രതിന്റെ അമൃതം നുകരാതെ നായ്ക്കലോടൊപ്പം അന്ധിയുറങ്ങുന്ന കുരുന്നു ബാല്യങ്ങളെ കാണുമ്പോൾ ആ നീറ്റലിൽ , രക്ഷപെടലിനു വേണ്ടിയുള്ള പകര്ത്തി എഴുത്താണ് കവിത...!! അതെ മനസ്സിന്റെ സ്വാർത്ഥത ആണു കവിത !!


അനു......,

Monday 16 March 2015

ഭൂമിയോട് പിണങ്ങി ആകാശം
കറുത്തിരുണ്ട മഴ മഴമേഖങ്ങളായി..,
അവളുടെ ഒരു പുഞ്ചിരിയിൽ,
നനുത്ത സ്പർശത്തിൽ....
ഒരായിരം മഴതുള്ളി
ചുമ്പനങ്ങൾ നല്കി പെയ്യ്തിറങ്ങി.......,
 അവളിൽ,ഒരു പെരുമഴക്കാലം
 തന്നെ  സൃഷ്ടിച്ച് .....

                                  അനു.....,                                                                                                            

Thursday 12 March 2015

                               ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു..., മനോഹരം ആയ ഒരു സ്വപ്നം...,എന്നിട്ടും അതു എന്നെ  വല്ലാതെ കുത്തിനോവിക്കുന്നു...,

                               ഞങൾ പുറത്തു എവിടെക്കോ പോകാൻ പോവുന്നു , ഒരു surprise evening outing  ,എന്റെ കണ്ണുകെട്ടി അവനു ഒരുപാടു ഇഷ്ടപെട്ട ഒരു സാരി  എടുത്തു കയ്യിൽ തന്നു .കണ്ണ്കെട്ടി തന്നെ ഞാൻ അതു ഉടുത്തു.അവൻ തന്നെ എനിക്ക് പൊട്ടു വെച്ചു തന്നു , എന്റെ മുടിയിഴകൾ മാടി ഒതുക്കി വെച്ചു . ഒരു അന്ധയെ പോലെ എന്നെ കൈക്കു പിടിച്ചു നടത്തി .ഞങൾ എവിടെക്കോ പോകുന്നു...ഒരു പുഴയുടെ മൃദുവായ തലോടലിൽ ഒരു തോണി  നീങ്ങുന്ന പോലെ  കാർ  ഒഴുകി .....കാറ്റിൽ പോലും  കവിതയുടെ തലോടൽ ഞാൻ അറിഞ്ഞു....,കൈകൾ കോർത്ത്‌ പിടിച്ചു ഞങൾ അവിടെ എത്തി.സ്വർഗത്തിലെ പൂത്തോട്ടത്തിൽ എത്തിയ പോലെ തോന്നി എനിക്ക്...,

                  എന്നെ ഒരു കസേരയിൽ ഇരുത്തി , എന്റെ മുന്പിലെ വേസിൽ ഇരിക്കുന്ന പനിനീർ പുഷ്പത്തിനെ സ്പർഷനതിലുടെയും , ഗന്ധതിലൂടെയും ഞാൻ അറിഞ്ഞു...., അവൻ എന്റെ പുറകിൽ വന്നു  മൂർധാവിൽ ഒരു ചുംബനം തന്നു ...., എന്നിട്ടു പതിയെ എന്റെ കണ്ണിലെ കെട്ടു അഴിച്ചു...ഞാൻ മെല്ലെ കണ്ണുതുറന്നു....ഞങളുടെ തീൻ മേശയിലെ മെഴുകുതിരി വെള്ളിച്ചവും.... ചുവന്ന റോസാ പുഷ്പങ്ങളും കണ്ടു കൊതിതീരുന്നത്തിനു മുൻപ് എന്റെ ചുമലിൽ മുഖം അമർത്തി അവൻ ദൂരേക്ക് കൈ ചൂണ്ടി....അവിടെ ആ കായലിനു തീരത്തു  റാന്തൽ കൊണ്ട് അലങ്കരിച്ച  കിളിക്കൂടു പോലെ മനോഹരം ആയ ഒരു വീട് .... പണ്ട് എപ്പോഴോ ഇളം മഞ്ഞിൽ ആ താഴ്വരയിൽ  , പൈൻ മരച്ചുവട്ടിൽ അവന്റെ മടിയിൽ , ഞങൾ പങ്കുവെച്ച സ്വപ്നം....,
                            കായലിനു അഭിമുഖം ആയി ,ആട്ടുകട്ടിൽ ഉള്ള ,രവിവർമ ചിത്രങ്ങൾ കൊണ്ടു അലങ്കരിച്ച.... ഞങളുടെ കിളിക്കൂട്...., അവന്റെ മാറിൽ തലചായ്ച്ചു ആ ആട്ടുകട്ടിലിൽ കിടക്കുമ്പോൾ ,മുഖത്ത് ഈറൻ അടിച്ചു....,      ഞങളുടെ പ്രണയത്തിനു അകമ്പടിയായി  ചാറ്റൽ പെയ്യ്തു തുടങ്ങിയിരുന്നു  അപ്പോഴേക്കും.

                        ഈ സന്ധ്യ സമയത്തും മഴ സുന്ദരിയായിരുന്നു ....അസ്തമയ സുര്യൻ അവളുടെ സിന്ധൂര രേഖയിൽ കുങ്കുമം ചാർത്തി....അവൾ ആ ഓള പരപ്പിൽ നൃത്തം വെച്ചു...അവന്റെ മാറിലെ ചൂടിൽ മഴയ്ക്ക്  നൂറു വർണങ്ങൾ... :-) .....,
     
                 ആ സ്വപ്നത്തിൻറെ ആലസ്യത്തിൽ  എണീറ്റു കണ്ണാടിയിൽ നോക്കാനാണു തോന്നിയത് .... നെറ്റിയിൽ പൊട്ടില്ല ,സീമന്ത രേഖയിൽ അവൻ അണിയിച്ച സിന്ദൂരം ഇല്ല  ,കൂട്ടിനു അവൻ ഇല്ല....ആ  സ്വപ്നം അവസാനിക്കാതിരുനെങ്കിൽ....മനസ്സ് അന്ഗീകരിക്കാൻ തയ്യാറല്ലായിരുന്നു...

                            അപ്പോഴേക്കും നേരം പരപരാന്നു വെളുക്കുന്നു ...  ഇനി ഈ സ്വപ്നത്തിനു തിരശീല പണിയാം...., പക്ഷെ എന്റെ ജാലകവാതിലിൽ മഴയുടെ ആര്ദ്ര സംഗീതം ഞാൻ കേട്ടു....,എനിക്ക് അവളെയും അവൾക്കു എന്നെയും ഒരിക്കലും നഷ്ടപെട്ടിരുന്നില്ല ,എന്റെ നഷ്ടങ്ങളുടെ  വില ഒര്മിപ്പിക്കാൻ ,ചാറ്റലായി  വന്നു എന്നെ തഴുകാൻ.....,
എന്റെ തെങ്ങലുക്കൾക്ക് കാതോർക്കാൻ സഖി എനിക്ക് കൂട്ട് നീ മാത്രം....,



                                                                                               അനു.......,














Sunday 8 March 2015

നിന്നോടൊപ്പം മഴ നനഞ്ഞപ്പോൾ
 മഴയോുള്ള എന്റെ പ്രണയത്തിനു-
 അർത്ഥമുണ്ടായി
മഴവില്ലായി വന്നതും
മഴയായി എന്നിൽ പെയ്യ്തിരങ്ങിയതും
നീ തന്നെ ആയിരുന്നു..,
എന്നെ ചേർത്തുപിടിച്ച  നിന്റെ കൈകളിൽ
ഞാൻ പ്രപഞ്ചം സൃഷ്ടിച്ചു....,

                                             അനു.....,





Tuesday 3 March 2015

I never let you to happen anything...I wish I should spend my last day of Life with you.....നിന്റെ മടിയിൽ.....,

Friday 27 February 2015

എന്റെ മഞ്ഞുതുള്ളി....,

                         ഇതൊരു സമർപണം ആണ് ..,ഒരുപാടു  നാളായി  മനസ്സിൽ നീറി  കിടക്കുന്ന  കുട്ടിത്തം മാറാത്ത ഒരു പെണ്‍കുട്ടിയുടെ മുഖം ഉണ്ട് .കൃത്യമായി പറഞ്ഞാൽ എന്റെ കോളേജ് കാലഘട്ടങ്ങളിൽ.അവളെ കുറിച്ച്  എഴുതി തുടങ്ങി പാതി വഴിയിൽ അവസാനിപിച്ച  notebook തിരഞ്ഞു പിടിക്കാൻ കഴിഞ്ഞില്ല . അവൾ ഈ കാലഘട്ടത്തിന്റെ സന്തതി അല്ല,നമ്മളിൽ പലരും അറപ്പോടെയോ,വെറുപ്പോടെയോ,അല്ലെങ്കിൽ മോഷ്ടാക്കൾ എന്നുപറഞ്ഞു  മാറ്റി നിർത്തുന്ന ഒരു മറുനാടൻ പെണ്‍കുട്ടി.അതിൽ പലരും വ്യഭിചാരം കുലത്തൊഴിൽ ആക്കിയവർ.

                 കഥകൾ കേൾക്കുന്നത്  എനിക്ക് ഒരുപാടു ഇഷ്ടമാണ് .അന്ന് ഒരു ഉച്ച നേരം വീടിൻറെ ഉമ്മറത്ത്‌ അമൂമ്മയോടൊപ്പം പഴംകഥകൾ കേട്ടിരിക്കുമ്പോൾ ,പാറിപറന്ന എണ്ണവറ്റിയ  മുടിയോടെ ,വെള്ളാരം കണ്ണുകളുള്ള ,സാമാന്യം വെളുത്തു ഉരുണ്ട ഒരു പെണ്‍കുട്ടി ദയനീയതയോടെ മുറ്റത്തേക്ക് കടന്നു വരുന്നു.വെയിലിന്റെ കാഠിന്യം അവളെ വല്ലാതെ പരവശയാക്കിയിരിക്കുന്നു.അമ്മൂമ്മ ആ ഇളം തിണ്ണയിൽ ഇരിക്കാൻ അവളോട്‌ ആഗ്യം കാണിച്ചു .ഞാൻ വേഗം ഒരു മുന്ത വെള്ളം കൊണ്ടുവന്നു കൊടുത്തു .അവളുടെ വെള്ളാരം കണ്ണുകൾ നന്ദി പറയുന്നുണ്ടായിരുന്നു .



പെട്ടെന്നാണ് അവളുടെ തുണിസഞ്ചിയിൽനിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ...,വെളുത്തു അഴുക്കുപുരണ്ട സുന്ദരനായ ആണ്‍കുട്ടി ,ഒരു 9 മാസം പ്രായം വരും .അമ്മൂമ്മക്ക്‌ സംശയം ആയി ഈ കുഞ്ഞിനെ ഇവൾമോഷ്ടിച്ചതാണോ എന്നു .ആര്ത്തിയോടെ ഒരു മൊന്ത വെള്ളം ഒരുവിധം കുടിച്ചിട്ട് അവൾ കുഞ്ഞിനെ എടുത്തു മുലയൂട്ടാൻ തുടങ്ങി.അമ്മൂമ്മയും ഞാനും ഞെട്ടലോടെ പരസ്പരം നോക്കി .കേവലം ഒരു പതുപതിനാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടിത്തം മുഖത്ത് നിന്നും മായാത്ത ഒരു പെണ്‍കുട്ടി ഒരു കുഞ്ഞിനു ജന്മം കൊടുക്കുക...,പകലന്തിയോളം ഭിക്ഷ എടുക്കുക്ക..,രണ്ടു നിമിഷത്തോളം ഞങ്ങൾ പരസ്പരം മിണ്ടിയില്ല..അവൾക്കു ആഹാരം കൊടുത്തു ,കുറച്ചു മാത്രം കഴിച്ചു ബാക്കി പൊതിഞ്ഞു നല്കാൻ അപേക്ഷിച്ചു.കുറച്ചു നാൾ വടക്കേ ഇന്ത്യയിൽ ആയിരുന്നകൊണ്ട് അവളുടെ ഭാഷ ഏറെ കുറെ അമ്മൂമ്മക്ക്‌ മനസ്സിലായിരുന്നു .

                  അവളുടെ അച്ഛൻ അവളുടെ ചെറുപ്പത്തിലെ മരിച്ചിരുന്നു ,എങ്കിലും മിട്ടായി പൊതിയുമായി  അച്ഛൻ വരുന്നതും നോക്കി പടിവാതിലിൽ നിന്നിരുന്നത്  ഹൃദയം പൊട്ടുന്ന വേദനയിലും ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു ഫലിപ്പിച്ചു.പിന്നീടു അമ്മയും ,അവളും പരസഹായം ഇല്ലാതെ ഉള്ള ജീവിതം ദുരിതം  ആയിരുന്നു ഒന്നുരണ്ടു വര്ഷങ്ങള്ക്ക് മുൻപ് അമ്മ മറ്റൊരാളെ വിവാഹം ചെയ്യ്തു .വലിയ വീടുകളില ചെന്ന് തുണികള്  ശേഖരിച്ചു ഇസ്തിരി ഇട്ടു കൊടുക്കുന്ന ജോലി ആയിരുന്നു അമ്മയുടെത്.

                  അധികം താമസിയാതെ രണ്ടാനച്ചനിലെ മൃഗം അവളുടെ വളരുന്ന ശരീരത്തെ ഉന്നം വെച്ചു.ഒരിക്കൽ അയാളുടെ കൈയ്യിൽ നിന്നും കുതറി മാറി അവൾ ഓടി ,തന്നെ എന്താണുചെയ്യ്തതെന്നു മനസ്സില്ലാക്കാൻ അവൾക്കു പറ്റുന്നില്ലായിരുന്നു....അമ്മയോടു പറഞ്ഞാൽ തന്നെയും അമ്മയെയും കൊല്ലുമെന്ന് അയാൾ ഭീഷണി പെടുത്തി.വീടിൻറെ അടുത്തെ ഒറ്റമരം ഉള്ള ആ കുന്നിന്മുകളിൽ അമ്മ വരുന്നതും കാത്തു നിന്നു.ദൂരെ അമ്മയുടെ നിഴൽ കണ്ടപ്പോൾ ഓടിച്ചെന്നു വട്ടം കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു.അതുപറയുമ്പോൾ അവളുടെ കവില്തട്ഗളിൽ കണ്ണുനീർ വന്നു നിറയുന്നുണ്ടായിരുന്നു .എന്റെ കണ്ണുനീർ മറച്ചു വെക്കാൻ ഞാൻ ഒരുപാടു പാട്പെട്ടു.ഭയത്തോടെ അല്ലാതെ ആ വീട്ടിൽ കഴിയുക അവൾക്കു ദുസ്സഹം ആയി .പിന്നീടു ഒരുദിവസ്സം ഓടി രക്ഷപെടാൻ കഴിയാത്ത വിധം അയാൾ അവളെ കീഴ്പെടുത്തി .അന്ന് ജോലി കഴിഞ്ഞുവന്ന അമ്മ കീരിപറിഞ്ഞ ഉടുപ്പുമായി ,ശരീരത്തിൽ ചോരതുള്ളികളുമായി പിചിചീന്തപെട്ട  തന്റെ പോന്നു മോളെ ആണു കണ്ടത് .മോളെ വാരിയെടുത്തു നെഞ്ച് പൊട്ടി  ആ അമ്മ കരഞ്ഞു ,ഒരു പെണ്‍കുഞ്ഞിനു ജന്മം കൊടുത്ത തന്റെ ഗർഭപാത്രത്തെ ശപിച്ചു .കുറച്ചു ദിവസ്സങ്ങൾ ആ അമ്മ മകൾക്കുകാവൽ ഇരുന്നു .ഒടുക്കം അവർ ഒരുതീരുമാനം എടുത്തു ജനിച്ചു വളർന്ന ആ നാട് ഉപേക്ഷിച്ചു പോകാൻ.

              അയാൾ ജോലിക്കുപോയ ഒരു ദിവസ്സം അത്യാവശ്യം തുണികൾ മാത്രം എടുത്തു എവിടെക്കെന്നറിയാത്ത ഒരു ട്രെയിനിൽ കയറി ഇരുന്നു.അവൾ വളരെ ക്ഷീണിത ആയിരുന്നു.കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാംഎന്നു  പറഞ്ഞു അമ്മ പുറതെക്കിരംഗി.ഉറങ്ങിപോയതുകൊണ്ട്  ട്രെയിൻ നീങ്ങിയത് അവൾ അറിഞ്ഞില്ല .എവിടെയോ ട്രെയിൻ നിർത്തിയപ്പോൾ അമ്മയെ വിളിച്ചു അലമുരയിട്ടുകരഞ്ഞു അവിടം ആകെ അവൾ ഓടി നടന്നു.പിന്നീടു വെടനയോടെ ആ സത്യം മനസ്സില്ലാക്കി ,രണ്ടാനച്ചനോടൊപ്പം ഉള്ള  ജീവിതത്തിനായി അമ്മ തന്നെ ആ ട്രെയിനിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന്.

          നിസ്സഹായതയിലും സ്വസ്ഥമായ രാത്രികൾ ആ അമ്മക്ക് അന്ന്യം നിന്നു പോയിരിക്കും എന്ന് എനിക്കറിയാം.

              ഭിക്ഷടനവും ,പല ചെറിയ ജോലികൾ ചെയ്യ്തും  വിശപ്പടക്കി .ശരീരം വളരുന്നതിനൊപ്പം  ഈ  ലോകത്തിലെ സുരക്ഷിതത്വം ഇല്ലായ്മ അവളെ വേട്ടയാടി.അങ്ങിനെ ഏതോ ഒരു പകൽമാന്യനിൽ നിന്നും കിട്ടിയതാണ് ഈ കുഞ്ഞ്.മാറോടു ചേർത്ത് കൊണ്ട് അവൾ നടക്കുന്ന അവളുടെ കുഞ്ഞ് .ഇപ്പോൾ അവൾക്കു ഒരു ജോലി ഉണ്ട് സമൂഹം കല്പിച്ചു കൊടുത്ത ഒരു ജോലി .വേശ്യാവൃത്തി .പകൽ ഭിക്ഷടനവും ,രാത്രി വേശ്യാവൃത്തിയും.
             ഇവളെ ഓർക്കുമ്പോൾ  Aarne Thomsan  ന്റെ, "Mother killed me ,Father ate me " എന്ന folktale മനസ്സിലൂടെ കടന്നു പോകാറുണ്ട് .അവളിലെ പെണ്ണിന്റെ മരണം തന്നെ ആയിരുന്നു അത് .
                " When candles are off every  ladies are beautiful "   എന്ന് ആരോ പറഞ്ഞു എവിടെയോ വായിച്ചിട്ടുണ്ട് .ഹേ !! മനുഷ്യാ മനസ്സിലാക്കു പെണ്ണിനു അഗലാവന്ന്യം ഉള്ള ശരീരം മാത്രം അല്ല ഉള്ളതു,അതിൽ ഒരു മനസ്സുണ്ട് മോഹങ്ങളും സ്വപ്നഗളും ഉള്ള ഒരു മനസ്സ്.പിച്ചി ചീന്തപെടുന്ന ശരീരത്തിൽ കത്തി ചാമ്പലാകുന്ന മനസ്സ്.

               ഇങ്ങിനെ ശിഥിലമായ ശരീരവുമായി ജീവിക്കുന്ന പെണ്കുട്ടികള്ക്ക് സമൂഹം അവരുടെ പേരുപോലും നിഷേധിക്കുന്നു .സുര്യനെല്ലി പെണ്ന്കുട്ടി പോലെ ഓരോ പേരില് അവർ പിന്നീടു അറിയപെടുന്നു.സഹജീവി ആണെന്ന പരിഗണനയിൽ ആവില്ല പലരും അവളെ കാണാൻ ആഗ്രഹിക്കുന്നത് .ക്യാമറ കണ്ണുകളിലെ മങ്ങിയ മുഖം ഊഹിച്ചെടുക്കാൻ  പാടുപെടുന്ന കാമക്കണ്ണുകൾ എത്രെയോ  നമുക്കിടയിൽ ജീവിക്കുന്നു .അമ്മയോടൊപ്പം കടത്തിണ്ണയിൽ ഉറങ്ങികിടന്ന 3 വയസ്സുകാരി നാടോടി പെണ്‍കുഞ്ഞിനെ  പിച്ചി ചീന്തി കുറ്റിക്കാട്ടിൽ എറിഞ്ഞും ,ബാലവേശ്യ എന്നുവിളിച്ചു ആത്മാവിനെ പോലും അപമാനിക്കുന്ന സംസ്കാരം .

             ചേതൻ ഭഗതിന്റെ ഒരു അഭിമുഖത്തിൽ വായിച്ചു പലപ്പോഴും സ്ത്രീകളെക്കാൾ  തീവ്രമായി സ്നേഹിക്കുന്നത് പുരുഷന്മാരാണെന്ന് .സ്ത്രീ സൌന്ദര്യത്തെ കുറിച്ച് വാച്ചലനകുന്ന പുരുഷൻ...,ഇത്ര തീവ്രതയിൽ സ്ത്രീയെ അറിയാൻ കഴിയുന്ന പുരുഷന് എങ്ങിനെ അവളുടെ മനസ്സിനെ പിച്ചി ചീന്താൻ കഴിയുന്നു.


                     ഏതൊരു പുരുഷന്റെ ജീവിതത്തിലൂടെയും ഒരു സ്ത്രീ കടന്നുപോകുന്നുണ്ടാകും ...,അവൾ അമ്മയോ,സഹോധരിയായോ ,കൂട്ടുകാരി  ആയോ ,ഭാര്യ ആയോ ,പ്രണയിനി ആയോ ഒക്കെ..,എന്നിട്ടും അവളുടെ കണ്ണുനീരിനു പുറകിൽ അറിഞോ അറിയാതെയോ ഒരു പുരുഷൻ ഉണ്ടാകും..., 


                വെള്ളാരം കണ്ണുകൾ ഉള്ള ,കുട്ടിത്തം തുടിക്കുന്ന ആ പെണ്‍കുട്ടി പലപ്പോഴും എന്റെ തലയിണകളെ ഈറൻ അണിയിക്കാറുണ്ട്.കാണുന്ന നാടോടി പെണ്‍കുട്ടികളിൽ ഒക്കെ ഞാൻ അവളുടെ മുഖം തിരഞ്ഞു ..,അവളെ കുറിച്ച് എഴുതി തുടങ്ങി പാതി വഴിയിൽ ആയപ്പോൾ "രാജൻ പൊതുവാളിന്റെ ; 'മകൾക്ക്‌' " സിനിമ ഇറങ്ങി .എന്റെ നായികയെ ഭ്രാന്തമായ ലോകത്തിൽകാണാൻ  ഞാൻ ആഗ്രഹിക്കുന്നില്ല .ഇവൾ "അനിൽ പനച്ചൂരാൻ "കവിതയിലെ സങ്കല്പ സൃഷ്ടി അല്ല പച്ച ആയ  ജീവിത യാഥാര്ത്യം ...,

               ഇവൾ എന്നും എന്റെ മനസ്സിൽ ജീവിക്കും.....എന്റെ അവസാന ശ്വാസം വരെ ഒരു നീറ്റലായി .......,
                                                                                                                         അനു.....,









             












































Monday 16 February 2015

നിനക്കറിയില്ലായിരുന്നോ കണ്ണാ‐
 ഒക്കെ വെറുതേ ആണെന്നു...,
വിമൂഖമായ എന്റെ
സ്വപ്നങ്ങൾക്കുമീതെ-
എന്തിനു നീ കണ്ണുകളടച്ചൂ...
അരൂപിയായ  എന്റെ
മോഹങ്ങളെ ചവിട്ടി മെതിച്ചു..,
യാധ്യര്ത്യത്തിൽ  മരവിച്ച
ഓര്മകളുടെ-
ശവകുടീരമായി മനസ്സ് !!

Tuesday 10 February 2015





നിന്റെ ചുംബനങ്ങൾക്ക്-
മുന്തിരിച്ചാറിന്റെ വീര്യം ആണ്..,
നമ്മുടെ പ്രണയം-
ഏദൻത്തോട്ടം പോലെയും.....,

അനു....

Monday 5 January 2015


പ്രണയം പലപ്പോഴും ഒരു തടവറയാണ്
ഏകാന്തതയിലെ ഭ്രാന്ത്
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ താണ്ടവം....;
കരകയറാൻ ആഗ്രഹിക്കുംന്തോറും
 വീണ്ടും വീണ്ടും ആഴങ്ങളിലേയ്ക്കു
വീണുപോകുന്ന എഴുതിത്തീർക്കാൻ-
 ലിപികൾ ഇല്ലാത്ത ഭ്രാന്ത്...,
അതെ...പ്രണയത്തിന്റെ മറുപുറം
ഏകാന്തതയിലെ ഭ്രാന്ത് തന്നെയാണ് :) ...

                                                      അനു....,