Monday 13 October 2014

അപ്രതീക്ഷിതമായി
ഒറ്റപ്പെട്ടൂപോകുന്ന എന്റെ ഫ്ളാറ്റിന്റെ ഏകാന്തതകളിൽ ,
എന്റെ ഭ്രാന്തൻ ചിന്തകൾ എന്നെ-
 വേട്ടയാടുമായിരുന്നു...,
എന്റെ കുഞ്ഞിന്റെ തേങ്ങൽ,
എന്റെ കാതുകളിൽ-
തറച്ചുകയറുമായിരുന്നു...,
ഒരു ഭ്രാന്തിയെ പോലെ ഞാൻ-
ആകോൺക്രീറ്റ ്കെട്ടിടത്തിൽ,
അലമുറയിട്ടു; ആ ചുഴലികാറ്റിൽ,
നിലാവുനരക്കുന്നതു ഞാൻ അറിഞ്ഞു...,
ആ മേഘശകലങ്ങൾചവിട്ടി
മെതിക്കപ്പെടുന്നതു ഞാൻ കണ്ടു....;
ഭൂമിയോടു കലഹിച്ച ആ-
രാത്രിയിൽ ഇലകൊഴിഞ്ഞ-
ശിഖരത്തിൽ  പാതികരിഞ്ഞ-
ചിറകുമായ ്വസന്തം ഒഴുകിയ-
രാവുകളിലൂടെ.......!!!
                                     അനു......,

Monday 6 October 2014

എന്റെ ്ര പണയം

നീ ഇല്ലാത്ത ഈ 
വേനൽകാലം പുഴയെ
തളർത്തുകയില്ലേ....?
ഇതാ ഈ തോണിയുെട ഹൃദയം -
ജലാര്‍ദൃമായ ഓർമ്മകൾക്കു വേണ്ടി -
ദാഹിച്ചു കിടക്കുന്നു....;
പുഴക്കപ്പുറം ഉളള സന്ധ്യകൾ...
നീ കൊരുത്തിട്ട ജപമാല പോലെ ഭംഗിയാർന്നത്....;
നീ എന്നെ ഇപ്പോൾ ചുംബിച്ചു-
തുടങ്ങിയിരിക്കുന്നു.....
ചുംബിക്കുമ്പോൾ മാത്രം ദൈവ്വം-
 നമുക്കു ചിറകുകൾ തന്നിരിക്കുന്നു.......,

ഇതു ഒരിക്കലും കണ്ടിട്ടില്ലാത്ത തന് െന്‍-
പ്രണയിനിക്കായി  ഖലീല്‍ ജിബ്രാന്‍ എഴുതിയത്...,

എന്റെ പ്രണയമേ.....,
നിന്റെ കവിളിലെ -
മുന്തിരി ചാറില്‍ മുക്കി-
ഒരു പുഴയോളം കവിതകള്‍ ഞാന്‍എഴുതാം....,
ജന്മാന്തരങ്ങളിലൂടെ നമുക്കിനിയും പ്രണയിക്കാം ...,
എന്നെ ചുംബിച്ചുണര്‍ത്തുന്ന പുലരികള്‍ക്കായി...
ഞാന്‍ കാത്തിരിക്കാം....!!!


അനു....,